Saturday, August 1, 2009

സ്വപ്നങ്ങളിലേക്കുള്ള വഴികൾ.....( Dr. Deepa Bijo Alexander )





വഴി തുടങ്ങുന്നതു് വയനാട്സുരഭിക്കവലയിലെ ഒരു കൊച്ചു വീട്ടില്നിന്നാണു്. അവിടെ ഒടിഞ്ഞു നുറുങ്ങിയ ശരീരവുമായി ,നാലു ചുവരുകള്ക്കുള്ളിലേക്കു ചുരുങ്ങിപ്പോയൊരു ജീവിതമുണ്ടു് - കണ്ണീരിനും വേദനക്കുമിടയിലും സ്വപ്നങ്ങള്കാണാന്ധൈര്യപ്പെടുന്ന, അക്ഷരങ്ങളെ പ്രണയിക്കുന്ന ഒരുവന്റെ ജീവിതം….

കവിതയുടെ കൈ പിടിച്ചവന്താണ്ടി വന്ന വഴിയാണിതു് - ബലഹീനമെങ്കിലും, പതറാത്ത ചുവടുകളോടെ വഴി തുറക്കുന്നതു് അതിരുകളില്ലാത്ത സ്വപ്നങ്ങളുടെ അതിവിശാല ലോകത്തേക്കാണു്......

"സ്വപ്നങ്ങളിലേക്കുള്ള വഴികള്‍" ബിനു.എം.ദേവസ്യ എന്ന പതിനെട്ടുകാരന്റെ ആദ്യ കവിതാസമാഹാരമാണു്. ബിനുവിന്റെ 29 കവിതകളും ഒരു കഥയുമാണു് ഇതിലുള്ളതു്. കവിതകളുടെയും കഥയുടെയും ഇംഗ്ലീഷ്വിവര്ത്തനവും പുസ്തകത്തില്തന്നെ രണ്ടാം ഭാഗമായി ഉള്ക്കൊള്ളിച്ചിരിക്കുന്നു. അവതാരിക മലയാളത്തിന്റെ പ്രിയ കവി പ്രൊഫസര്വി. മധുസൂദനന്നായരുടേതാണു്‌.

എന്താണീ കവിതാ സമാഹാരത്തിന്റെ പ്രത്യേകത?

ബിനുവും അവന്റെ ജീവിതവും തന്നെയാണു് "സ്വപ്നങ്ങളിലേക്കുള്ള വഴികളെ" വ്യത്യസ്തമാക്കുന്നതു്‌. ബിനു വെറുമൊരു പതിനെട്ടുകാരന്കവി മാത്രമല്ല.രോഗപീഡകളുടെയും ദുരിതങ്ങളുടെയും ഇത്തിരി ലോകത്തു്; സ്വപ്നങ്ങളുടെ കൈപിടിച്ചുള്ള നിലനില്പിന്റെയും അതിജീവനത്തിന്റെയും ആള്രൂപമാണവന്‍. ബിനുവിന്റെ കവിതകളില്അവന്കടന്നു വന്ന മുള്വഴികളുടെ വേദനയും കണ്ണീരുമുണ്ടു്‌, നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ടു്‌. ലളിതമായ വരികള്നമ്മുടെ ഉള്ളുലയ്ക്കാന്പോന്നവയാണു്. നമ്മോളം ഭാഗ്യവന്മാരല്ലാത്തവരുടെ, നാം കാണാതെ പോകുന്ന ജീവിതക്കാഴ്ചകളിലേക്കു് കണ്ണു തുറപ്പിക്കുന്നവാന്കരുത്തുള്ളവ.അവന്തന്നെയാണു്‌, അവന്റെ ജീവിതം തന്നെയാണു് കവിതകളില്‍.

Osteogenesis Imperfecta എന്ന, അസ്ഥികളെ ബാധിക്കുന്ന ജനിതകവൈകല്യമാണു് ബിനുവിന്റെ രോഗാവസ്ഥ. ചെറിയൊരു ക്ഷതം കൊണ്ടു പോലും പൊടിഞ്ഞു നുറുങ്ങുന്ന എല്ലുകളാണവന്റേതു്‌. രണ്ടു വയസ്സു് മുതല്തന്റെ ശരീരത്തെ തകര്ത്തു നുറുക്കി,ഇഴഞ്ഞു നീങ്ങാവുന്നത്ര ദൂരത്തേക്കു മാത്രം തന്റെ ലോകത്തെ ചുരുക്കിക്കളഞ്ഞ രോഗാവസ്ഥയിലും അവന്അക്ഷരങ്ങളെ സ്നേഹിച്ചു കൊണ്ടേയിരുന്നു.

ബിനുവിനെ കഴിഞ്ഞ രണ്ടു വര്ഷങ്ങളായി ചികിത്സിച്ചു കൊണ്ടിരുന്ന, സൗജന്യമായി ചികിത്സിക്കുന്ന വയനാട്ടിലെ സാമൂഹ്യപ്രവര്ത്തകന്ഡോ.പി.ജി.ഹരിയാണു് അവന്റെ "നൊണ്ടിപ്പയ്യന്‍" എന്ന കവിത www.chintha.com -ലെ തര്ജ്ജനി മാസികയില്പ്രസിദ്ധീകരണത്തിനയച്ചതു് ( http://www.chintha.com/node/2736)‌. കവിതയിലൂടെ അവനെയറിഞ്ഞ കെ.ജി.സൂരജ്അവനു വേണ്ടി രൂപംകൊടുത്ത http://binuvinte-kavithakal.blogspot.com/ എന്ന -കവിതാസമാഹാരത്തിലൂടെയും ,മറ്റനേകം സുഹൃത്തുക്കളുടെ ബ്ലോഗുകളിലൂടെയും, -ലോകവുമായി നേരിട്ടൊരു ബന്ധവുമില്ലാത്ത ബിനുവും അവന്റെ കവിതകളും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. പ്രമുഖ സോഷ്യല്നെറ്റ്വര്ക്കിങ്ങ്സൈറ്റുകളായ www.orkut.com, www.koottam.com എന്നിവയില്ബിനുവിനായി കമ്മ്യൂണിറ്റികളും ബ്ലോഗുകളും രൂപീകരിക്കപ്പെട്ടതോടെ ഭാഷാ-ദേശാന്തരങ്ങള്ക്കപ്പുറത്തേക്കു് ബിനുവിന്റെ ലോകം വളര്ന്നു. അവന്റെ ചെറിയ ലോകത്തിലേക്കു് സ്നേഹവും കരുതലുമായി ഒരുപാടു് കൂട്ടുകാരെത്തി. ഇന്നുവരെ അവനെ നേരിട്ടു കണ്ടിട്ടില്ലാത്തവരടക്കം,അനേകം സുഹൃത്തുക്കളുണ്ടു് അവനൊപ്പം ചികിത്സയ്ക്കും പഠനത്തിനുമാവശ്യമായ സാമ്പത്തിക പിന്തുണയടക്കമുള്ള സഹായങ്ങള്എത്തിച്ചുകൊണ്ടു്‌, ഫോണിലൂടെയും കത്തുകളിലൂടെയും അവരവനുമേല്സ്നേഹവാത്സല്യം ചൊരിയുന്നു.

ബിനുവിപ്പോള്ചികിത്സ, ഇലക്ട്രോണിക്സ്പഠനം, പത്താം തരം തുല്യതാപരീക്ഷക്കുള്ള തയ്യാറെടുപ്പു് തുടങ്ങിയവയുമായി മാനന്തവാടിയിലെ കാരുണ്യനിവാസിലാണു് താമസം. അച്ഛന്റെ മരണം, മൂത്ത സഹോദരന്റെ ആത്മഹത്യ, വര്ഷങ്ങള്നീണ്ട ബിനുവിന്റെ ചികിത്സാചെലവുകളും, കാര്ഷികവിലത്തകര്ച്ചയും വരുത്തി വച്ച കടബാദ്ധ്യതകള്എന്നിങ്ങനെ അനേകം ദുരിതങ്ങളിലൂടെ കടന്നു പോയ ബിനുവിന്റെ കുടുംബം ജപ്തിഭീഷണിയും സാമ്പത്തികപരാധീനതകളും കാരണം കിടപ്പാടം പോലും വിറ്റു് തമിഴ്നാടിലേക്കു് താമസം മാറ്റിയിരിക്കുന്നു.

"സ്വപ്നങ്ങളിലേക്കുള്ള വഴികള്‍" ബിനുവിന്റെ മാത്രം സ്വപ്നമല്ല; ലോകത്തിന്റെ നാനാഭാഗങ്ങളിലിരുന്നു് ബിനുവിന്റെ കൂട്ടുകാര്അവനോടൊപ്പം ഒരേ മനസ്സോടെ ഒരുമിച്ചു കണ്ട സ്വപ്നമാണു്‌. സ്വപ്നമാണിപ്പോള്പുസ്തകരൂപത്തില്വായനക്കാരിലേക്കെത്തുന്നതു്‌.

മലയാളത്തിലുള്ള ആദ്യഭാഗത്തിനു പുറമേ ബാബു രാമചന്ദ്രനും പദ്മ.കെ.പി യും ചേര്ന്നു തയ്യാറാക്കിയ ഇംഗ്ലീഷ്പരിഭാഷ പുസ്തകത്തിന്റെ പ്രധാന പ്രത്യേകതയാണു്‌. ആമുഖം, കത്തുകള്തുടങ്ങിയവയുടെ പരിഭാഷ അശ്വതി.പിയുടേതാണു്‌. രേഖാചിത്രങ്ങള്പദ്മ കെ.പിയും രൂപകല്പന സുനില്കീഴറയും നിര്വ്വഹിക്കുന്നു. കവിതകളുടെ സമാഹരണവും എഡിറ്റിങ്ങും കെ.ജി.സൂരജിന്റേതാണു്‌.

കവര്പേജ്ഡിസൈന്ചെയ്തിരിക്കുന്നതു് തിരുവനന്തപുരത്തെ കമലാലയം രാജന്മാസ്റ്ററാണു്‌. നാലു് വ്യത്യസ്ത കവര്പേജുകള്ഡിസൈന്ചെയ്തശേഷം, www.orkut.com, www.koottam.com, www.boolokakavitha.blogspot.com, www.clsbooks.blogspot.com എന്നിവയിലൂടെ നടത്തിയ ഓണ്ലൈന്അഭിപ്രായ വോട്ടെടുപ്പിലൂടെ ഏറ്റവും മികച്ച കവര്പേജ്തിരഞ്ഞെടുക്കുകയായിരുന്നു.

പ്രകാശനം തിരുവനന്തപുരത്തു നടത്തണമെന്നാണ്ബിനുവിന്റെ ആഗ്രഹം. 2009 മെയ്മാസത്തോടെ പ്രകാശനം നടത്തുന്നതിനുള്ള പ്രവര്ത്തനങ്ങള്സംഘാടകസമിതിയുടെ നേതൃത്വത്തില്സജീവമായി നടക്കുന്നു.

പ്രശസ്ത കാര്ട്ടൂണിസ്റ്റുകള്സജീവ്‌ .വി യും, ജിതേഷും കവിയുടെ വ്യത്യസ്തങ്ങളായ കാരിക്കേച്ചറുകളൊരുക്കിയിരിക്കുന്നു. ബ്രസീലിയന്ചിത്രകാരി ലൂണ മരിയ ഫ്രെയിന്സാഞ്ചസ്സ്സമാഹാരത്തിന്റെ പോര്ച്ചുഗീസ് പരിഭാഷയ്ക്കുള്ള ഒരുക്കങ്ങളിലാണു്‌. ഹൈദ്രബാദിലെ Increment Language Solutions ഡയറക്റ്റര്‍, എന്‍. ടി. അഷ്ലിയുടെ നേതൃത്വത്തില്അറബിക്ക്‌, സ്പാനിഷ്‌, ജര്മ്മന്ഭാഷകളിലേക്കുള്ള പരിഭാഷ പുരോഗമിക്കുന്നു. ഗ്രാഫിക്നോവലിസ്റ്റ്‌, രഞ്ചിത്ത്കുമാര്‍. വി യും സുഹൃത്തുക്കളും ചേര്ന്നൊരുക്കുന്ന ബിനുവിന്റെ കവിതകളുടെ ദൃശ്യഭാഷ്യം http://binusdream.blogspot.com/ ലും , കവി സംവിദാനന്ദ്ഒരുക്കിയ ബിനുവിന്റെ തിരഞ്ഞെടുത്ത കവിതകളുടെ ചൊല്ക്കാഴ്ച www.ponjaar.blogspot.com/ ലും ക്രമീകരിച്ചിരിക്കുന്നു. കവിതകളുടെ ഇംഗ്ലീഷ്പരിഭാഷകളുടെ ചൊല്ക്കാഴ്ച http://binusdream.blogspot.com/ ല്നിന്നുമാസ്വദിക്കാം. ഇതൊരുക്കിയിരിക്കുന്നതു് Central Institute of English and Foreign languages, Hyderabad-ലെ വിദ്യാര്ത്ഥിനികളാണു്‌. ആലാപനം - അശ്വതി പി, ഗിറ്റാര്‍ - രേഷം ജോര്ജ്ജ്‌, സംഗീതസംവിധാനം - ശ്രീവിദ്യ സുരേന്ദ്രന്‍. കവികള്ജിനു, സംവിദാനന്ദ്‌, രാജീവ്എന്‍. രാമന്എന്നിവര്ചേര്ന്നു് കവിയുടെ സ്വപ്നങ്ങള്ക്കു് ദൃശ്യഭാഷ്യമൊരുക്കുന്നു. ഹൃസ്വചിത്രത്തിന്റെ ചിത്രീകരണം സജീവമായി പുരോഗമിക്കുന്നു.

പുസ്തകപ്രകാശനത്തോടനുബന്ധിച്ചു് ബിനുവിന്റെ കവിതകളുടെ ദൃശ്യരൂപങ്ങളുടെ പ്രദര്ശനം,കവിതകളുടെ മലയാളം ഇംഗ്ലീഷ്ചൊല്ക്കാഴ്ചകളുടെ സി ഡികളുടെ പ്രകാശനം, ഹൃസ്വചിത്രത്തിന്റെ പ്രദര്ശനം എന്നീ അനുബന്ധപരിപാടികളും നടക്കും. ഇതുമായി ബന്ധപ്പെട്ടു് പ്രവര്ത്തിച്ചവരെല്ലാം പൂര്ണ്ണമായും സൗജന്യമായാണു് തങ്ങളുടെ കഴിവുകള്ബിനുവിനായി വിനിയോഗിച്ചിരിക്കുന്നതു് .

പ്രസാധനവും വിതരണവും - സീയെല്ലെസ്ബുക്സ്‌, തളിപ്പറമ്പ്‌. 50 രൂപയാണു് പുസ്തകത്തിന്റെ മുഖവില. പുസ്തകം വി പി പി ആയി എത്തിക്കുവാനാണു് പ്രസാധകര്ലക്ഷ്യമിടുന്നതു്‌. ആദ്യ എഡിഷനില്ആയിരം കോപ്പികള്‍. പുസ്തകം മുന്കൂട്ടി ബുക്കുചെയ്യുവാനുള്ള സൗകര്യവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ടു്‌.

'സ്വപ്നങ്ങളിലേക്കുള്ള വഴികള്‍' കൂട്ടുകാര്അവനു് നല്കുന്ന സ്നേഹസമ്മാനങ്ങളുടെ സമാഹാരമാണു് ‌- സ്നേഹം കൊണ്ടു മാത്രം പരസ്പരം ബന്ധിക്കപ്പെട്ട ബിനുവിന്റെയും, അവന്റെ സുഹൃത്തുക്കളുടെയും സ്വപ്നസാക്ഷാത്കാരം. വര്ഷങ്ങള്നീണ്ട കൂട്ടായ പ്രയത്നങ്ങള്ക്കും പിന്നൊരുക്കങ്ങള്ക്കുമൊടുവില്‍ "സ്വപ്നങ്ങളിലേക്കുള്ള വഴികള്‍" വായനക്കാരിലേക്കെത്തുകയാണു്‌- ഹൃദയങ്ങളുടെ കൈയൊപ്പു് ചാര്ത്തപ്പെടുവാനായി....

പ്രത്യേക കുറിപ്പ്‌: ബിനുവിനു് നമ്മുടെ -ലോകവുമായി യാതൊരു ബന്ധവുമില്ലെന്നു് ഓര്ക്കുമല്ലോ..

ബിനുവിന്റെ വിലാസം:
ബിനു എം ദേവസ്യ
c/o
എം ഡി സെബാസ്റ്റ്യന്
മുല്ലയില്ഹൗസ്
സുരഭിക്കവല
മുള്ളന്കൊല്ലി തപാല്
പുല്പ്പള്ളി
വയനാട്
പിന്കോഡ്‌ : 673579
ഫോണ്‍: + 91 98465 86810

മറ്റു വിവരങ്ങള്ക്കു്

aksharamonline@gmail.com
+ 91 94470 25877


Article by Dr. Deepa Bijo Alexander

Photo: Babu Ramachandran



കടപ്പാട്‌: www.chintha.com

1 comment:

  1. വൈകിയെങ്കിലും ഇവിടെയെത്തി.
    ഈ പരിചയപ്പെടുത്തലിനു നന്ദി.

    ReplyDelete