Sunday, May 31, 2009

സ്വപ്ന ശലഭത്തിന്‌..














വിരസരാത്രി.
അശ്രദ്ധമൊരു മൗസ് ക്ലിക്ക്

മോണിറ്റർ ഭേദിച്ച്
ഒരു കുഞ്ഞു ശലഭം

ചിറകുകൾ തുളഞ്ഞിരിക്കുന്നു...
നുറുങ്ങിയമർന്നിരിക്കുന്നു...

വിറക്കേണ്ട
പകക്കേണ്ട..
വിരലിൽ അമർന്നിരുന്നോളൂ..

ഇതെന്റെ നോട്ടുപുസ്തകം
മിനുക്കിന്റെ ചട്ടയുള്ളത്‌..
ഉൾവഴികൾ വിജനമായത്‌..
അക്ഷരങ്ങൾ മറന്നത്‌..

കണ്ണുകൾ കുഴഞ്ഞിരിക്കുന്നൂ
അവിടെ മഴ പെയ്യുന്നൂ
ഇനി നമുക്കുറങ്ങാമെന്നോ..?

സ്വപ്നങ്ങൾ കാണണമെന്നോ..
എഴുതാൻ തുടങ്ങണമെന്നോ...

കടലാസുകൾ നിറയുകയായീ..
സ്വപ്നങ്ങൾ പുലരുകയായീ....

ബിനു,
ശലഭം പ്രകാശമാണ്‌..
ജീവന്റെ വിലാസമാണ്‌..


സമർപ്പണം:
കുഞ്ഞനുജൻ ബിനു എം ദേവസ്യക്ക്‌...'സ്വപ്നങ്ങളിലേക്കുള്ള വഴികൾക്ക്‌'...

എഴുതണമെന്നു തോന്നിയയത്‌ ബിനുവിന്റെ കവിതകളിലൂടെയാണ്‌..എല്ലു നുറുങ്ങുന്ന ശരീരവുമായി അവൻ നമ്മോടു പങ്കു വെക്കുന്നത്‌ വ്യക്തിപരമായ വേദനകളല്ല..മറിച്ച്‌ പൊതു സമൂഹത്തിന്റെ സങ്കടങ്ങളാണ്‌..പ്രതീക്ഷകളാണ്.

ഡോ.ധനലക്ഷ്മി എ ടി
www.dhanak-dhim-dhim.blogspot.com

15 comments:

  1. Dear,
    I loved your lines.
    It reflects the aspiration and hope for a bright future.
    Your note reveals your consideration and concern to Binu too
    congrats and regards
    Sandhya S.N

    ReplyDelete
  2. ആശംസകള്‍....
    പ്രാര്‍ത്ഥനകള്‍.

    ReplyDelete
  3. കടലാസുകള്‍ നിറയട്ടെ
    സ്വപ്‌നങ്ങള്‍ പുലരട്ടെ...

    എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍

    ReplyDelete
  4. Mangalashamsakal... Prarthanakal...!!!

    ReplyDelete
  5. പ്രീയപ്പെട്ട...ലക്ഷ്മി..
    ഹൃദയത്തില്‍ നിന്നും ..ഒരു പ്രാര്‍ധന..
    ഒപ്പം..ആശംസകളും..
    സ്നേഹപൂര്‍വ്വം...
    ദീപ്.........

    ReplyDelete
  6. യാദൃശ്ചികമായി പറന്നു വന്ന ഒരു ശലഭം എഴുത്തിനുള്ള പ്രചോദനമായി എന്നതും ഒരു യാദൃശ്ചികത തന്നെ .ഓസ്റ്റിയോജെനെസിസ് ഇം പെർഫെക്റ്റ(if my guess is correct) പോലുള്ള അസുഖങൾക്ക് ഇപ്പോഴും ഫലപ്രദമായ ചികിത്സയില്ലെന്നത് വേദനാജനകംതന്നെ.എഴുതാനിരിക്കുന്ന വാക്കുകൾക്ക് ആശംസകൾ നേരുന്നു..

    ReplyDelete
  7. ശലഭത്തെ പോലെ സുന്ദരമായ രചന

    ReplyDelete
  8. ബിനു,
    ശലഭം പ്രകാശമാണ്‌..
    ജീവന്റെ വിലാസമാണ്‌..

    ReplyDelete
  9. ആശംസകള്‍..

    ReplyDelete
  10. ഇവിടെത്താന്‍ വൈകി,ആശംസകള്‍..പ്രാര്‍ഥനകളും...

    ReplyDelete